കുട്ടനാട്: കുട്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂളിന് ചെന്നൈ ആസ്ഥാനമായുള്ള ഭൂമിക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം ശാഖാ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എ.കെ. ഗോപിദാസും സെക്രട്ടറി കെ.ആർ. അജയഘോഷും സ്‌കൂൾ മാനേജർ കെ.എ. പ്രമോദും ചേർന്ന് നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കോൺട്രാക്ടർ അശോക് കുമാർ, പ്രിൻസിപ്പൽ ബി.ആർ. ബിന്ദു,ഹെഡ്മാസ്റ്റർ രഞ്ജിത്ത് ഗോപി, മുൻ മാനേജർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 2018ലെ പ്രളയാനന്തര സഹായമായിട്ടാണ് കെട്ടിടം നിർമ്മിച്ചു നൽ
കുന്നത്.