ആലപ്പുഴ: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി.ടിയിലെ ഇരുന്നൂറോളം ജീവനക്കാർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. സി.ബി.സി വാര്യർ ഫൗണ്ടേഷൻ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മാസ്ക് വിതരണവും നടന്നു. ഹരിപ്പാട് കെ.സി.ടി ഡിപ്പോയിൽ നടന്ന ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്. സലാം അദ്ധ്യക്ഷനായി. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം.എം. അനസ് അലി സ്വാഗതം പറഞ്ഞു. എം.സത്യപാലൻ, ഹരിദാസൻ നായർ, എൻ. സോമൻ, എം.തങ്കച്ചൻ, ശ്രീനിവാസൻ, നസീം തുടങ്ങിയവർ സംസാരിച്ചു.