കുട്ടനാട്: തോട്ടിലെ പോള മാറ്റാനിറങ്ങിയ ഗൃഹനാഥൻ, ഭാര്യ കണ്ടു നിൽക്കവേ മുങ്ങിമരിച്ചു. മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡ് നികത്തിൽചിറ രാജു (ജോസ്- 63) ആണ് മരിച്ചത്. രാമങ്കരി പഞ്ചായത്ത് കോരവളവ് പടവ് തോട്ടിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
രാജുവും ബന്ധുക്കളായ നാലു പേരും ചേർന്ന് ഇന്നലെ രാവിലെ മുതൽ തോട്ടിലെ പോള മാറ്റുകയായിരുന്നു. ഇടയ്ക്ക് ക്ഷീണം തോന്നിയ രാജു കരയ്ക് കയറി അല്പം വിശ്രമിച്ച ശേഷം വീണ്ടും ഇറങ്ങി. ഈ സമയം ഭാര്യ ചന്ദ്രിക തോടിന്റെ ചിറയിലുണ്ടായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും രാജുവിനെ കാണാതായതോടെ, അല്പം അകലെയായി പോള നീക്കുകയായിരുന്ന മറ്റുള്ളവരോട്, അലറിവിളിച്ച് ചന്ദ്രിക വിവരം അറിയിക്കുകയായിരുന്നു.
അവർ രാജുവിനെ കണ്ടെത്തിയപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി.
മക്കൾ: ശ്രിജിത്ത്, രഞ്ജിത്ത്, രഞ്ജിത്ത്.