ഹരിപ്പാട്: നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനമാരംഭിച്ചു. സയൻസ് വിഭാഗത്തിൽ ഓർഗാനിക് ഗ്രോവർ, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ, കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് ഓപ്പറേഷൻസ് എക്സിക്യൂട്ടി​വ് എന്നിവയുമാണ് കോഴ്സുകൾ. ഈ കോഴ്സുകൾ വിജയിക്കുന്ന കുട്ടികൾക്ക് ഹയർസെക്കണ്ടറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയ തൊഴിൽ നൈപുണ്യപദ്ധതി അടിസ്ഥാനമാക്കി അന്തർദേശീയ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 14. ഫോൺ​: 9447976602, 9497244621. വെബ്സൈറ്റ്: www.vhscap.kerala.gov.in