മാന്നാർ: കോവിഡ് രോഗ പരിശോധനയിൽ ക്രമക്കേടും ഉത്തരവാദിത്വമില്ലായ്മയും ആരോപിച്ച് ബി.ജെ.പി പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണ്ടനാട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി.
ചെങ്ങന്നൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീദേവി, സ്മിതാ ജയൻ, ആശ.വി നായർ, ടി.സി. സുരേന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി രഘുറാം തുടങ്ങിയവർ സംസാരിച്ചു. ധർണയ്ക്ക് വിജയകുമാർ, കെ. കെ ഗോപാലൻ, സജിത് മംഗലത്ത്, സുജിത്, ഷൈലജ രഘുറാം, സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.