dyfi

മാന്നാർ: സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പാവുക്കര പന്തളാറ്റിൽ അംബിക, തങ്കമണി എന്നീ സഹോദരിമാർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മാന്നാർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ആദ്യഘട്ട തുക മേഖലാ സെക്രട്ടറി അരുൺകുമാർ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം അശോകന് കൈമാറി. ബ്ലോക്ക് സെക്രട്ടറി പി.എ അൻവർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെവിൻ കെന്നഡി, അനീഷ് ഷാജി, ശ്യാംരാജ്, ശ്രീജീഷ്, ഭവനനിർമ്മാണ ചെയർമാൻ സജി പരടയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.