മാന്നാർ: ചെന്നിത്തലയിൽ കോൺഗ്രസ് - ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിച്ചു. മുകേഷ് മുരളീധരൻ, വാലാടത്ത് വടക്കേതിൽ മനേഷ് കുമാർ, വേണാട്ടേത്ത് കിഴക്കതിൽ ശരൺ കുമാർ, ശരത് കുമാർ എന്നിവരെയാണ് ഹാരമണിഞ്ഞ് സ്വീകരിച്ചത്.
പുത്തു വിളപ്പടി ജംഗ് ഷനിൽ ചേർന്ന യോഗം ഏരിയാ കമ്മിറ്റി അംഗം കെ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഡി.ഫിലേന്ദ്രൻ അദ്ധ്യക്ഷനായി. ജി ഗോപകുമാർ, ടി. സുകുമാരി, ബെറ്റ്‌സി ജിനു, എം. കെ പുരുഷോത്തമദാസ്, കെ. കെ മനോഹരൻ, അജിതകുമാരി, ജിനു ജോർജ്, കെ. സുരേഷ്‌കുമാർ, ആർ രതീഷ് എന്നിവർ സംസാരിച്ചു.