ഹരിപ്പാട്: കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം ആറാട്ടുപുഴ പഞ്ചായത്തിലെ തീരത്ത് വീണ്ടും നേരിയ കടലേറ്റം. ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ തിരകൾ ശക്തി പ്രാപിച്ചിരുന്നു. പതിവുപോലെ ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ തെക്കോട്ട് ഉള്ള ഭാഗത്തായിരുന്നു കടൽ കയറിയത്. ബസ് സ്റ്റാൻഡ് , എ.കെ.ജി നഗർ, എം.ഇ.എസ് ജംഗ്ഷൻ, കാർത്തിക് ജംഗ്ഷൻ, വട്ടച്ചാൽ, നല്ലാണിക്കൽ എന്നിവിടങ്ങളിലാണ് തിര കരയിലേക്ക് കയറിയത്. വൈകുന്നേരത്തോടെ കടൽ ശാന്തമായി