ആലപ്പുഴ :കൊവിഡ് 19 ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർക്ക് റൊട്ടേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ റവന്യു ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ്,ജില്ലാ പ്രസിഡന്റ് കെ.എൻ അശോക് കുമാർ,ജില്ലാ സെക്രട്ടറി സോണി പവേലിൽ, സംസ്ഥാന കമ്മിറ്റിയംഗം കെ.രഘുകുമാർ എന്നിവർ
നിവേദക സംഘത്തിലുണ്ടായിരുന്നു.