ചേർത്തല:കണ്ണിനു ബാധിച്ച അപൂർവ രോഗത്തിന്റെ (റെ​റ്റിനോ ബ്ലാസ്‌​റ്റോമ) തുടർ ചികിത്സക്കായി രണ്ടുവയസുകാരി അൻവിത വീണ്ടും ഹൈദരാബാദിലേക്കു തിരിച്ചു.ലോക്ക് ഡൗൺ കാലത്ത് അൻവിതക്ക് യാത്രയും കരുതലുമൊരുക്കിയ സാമൂഹിക സുരക്ഷാമിഷനാണ് ഇക്കുറിയും സഹായമൊരുക്കുന്നത്.
ചേർത്തല കിഴക്കേ നാൽപതിൽ മുണ്ടുവെളി വിനീതിന്റെ മകളാണ് അൻവിത.ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലടക്കം പരിശോധനകൾക്ക് ശേഷം അൻവിത നാട്ടിലേക്കു തിരിക്കും.