ചേർത്തല:കൊവിഡ് വ്യാപനം രൂക്ഷമായതോടെ ദുരിതമനുഭവിക്കുന്ന കടക്കരപ്പള്ളിയിലെ ജനങ്ങൾക്ക് അടിയന്തര സഹായവും പ്രത്യേക പാക്കേജും അനുവദിക്കണമെന്ന് കണ്ടമംഗലം ക്ഷേത്ര സമിതി ആവശ്യപ്പെട്ടു. പഞ്ചായത്തു പ്രദേശത്തുള്ള തൊഴിൽ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ പറഞ്ഞു.