ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിൽ 132 വീടുകൾ നിർമിച്ച് നൽകാൻ നടപടി തുടങ്ങി.കഴിഞ്ഞ അഞ്ച് വർഷത്തിൽ ലൈഫ് പദ്ധതിയുടെ രണ്ടു ഘട്ടങ്ങളായി 155 വീടുകളാണ് പൂർത്തിയാക്കിയത്. ഒന്നാം ഘട്ടത്തിൽ 24 വീടുകളും രണ്ടാം ഘട്ടത്തിൽ 131 വീടുകളും നൽകി.
വൈദ്യുതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂർണ എൽ.ഇ.ഡി പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തു .എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിച്ച് സമ്പൂർണ്ണ എൽ.ഇ.ഡി ഗ്രാമം എന്ന ലക്ഷ്യം നേടുന്നതിന് 2020-2021 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ 13-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ മുഴുവൻ പേർക്കും കുടിവെള്ള കണക്ഷൻ നൽകാൻ വീട് ഒന്നിന് 4000 രൂപ വീതം സബ്സിഡി നൽകി.