അമ്പലപ്പുഴ: മത്സ്യവില്പന നിരോധനം നിലനിൽക്കെ, ഇൻസുലേറ്റഡ് ലോറിയിൽ വില്പനക്കായി പുന്നപ്രയിലെത്തിച്ച മത്സ്യം പൊലീസ് പിടികൂടി. മത്സ്യം പുന്നപ്ര ബീച്ച് റോഡിൽ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ഇന്നലെ പുലർച്ചയോടെയാണ് പുന്നപ്ര സി.ഐ പി.വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തുടർന്ന് പൊലീസ് വിവരം ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനത്തിൽ ഉണ്ടായിരുന്ന മത്സ്യം പരിശോധിച്ചു. 120 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന മത്സ്യം പഴകിയതല്ലായിരുന്നു .എന്നാൽ ജില്ലാ ഭരണ കൂടത്തിന്റെ നിരോധനം ലംഘിച്ച് മത്സ്യം വില്ക്കാൻ ശ്രമിച്ചതിന് വാഹന ഡ്രൈവറായ പാറശാല ഇടിച്ചക്ക പ്ലാമൂട്ടിൽ വിജയരാജിന്റെ (45) പേരിൽ കേസ് എടുത്ത ശേഷം ഭ വാഹനം ഉടമയ്ക്ക് വിട്ടു നൽകി.