കായംകുളം: സേവ് കേരള സ്പീക്ക് അപ്പ് കാമ്പയിനി​ന്റെ ഭാഗമായി കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ്‌ ഭവനിൽ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ ജയപ്രകാശ് സത്യാഗ്രഹ സമരം നടത്തി. എ ജെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബി. ചന്ദ്രസേനൻ, വേലഞ്ചിറ സുകുമാരൻ, ഈരിക്കൽ ബിജു തുടങ്ങിയവർ സംസാരിച്ചു.

കായംകുളം കോൺഗ്രസ് ഭവനിൽ കെ.പി.സി.സി സെക്രട്ടറി എ. ത്രിവിക്രമൻതമ്പി, നിർവാഹക സമിതി അംഗങ്ങളായ ഇ. സമീർ, എൻ.രവി എന്നിവർ സത്യാഗ്രഹ സമരം നടത്തി.

മുൻ പി.എസ്.സി അംഗം തോമസ് എം മാത്തുണ്ണി ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.