ആലപ്പുഴ: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും സർക്കാരിന്റെ അഴിമതികളും സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹമനുഷ്ഠിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, എന്നിവരാണ് സത്യാഗ്രഹമനുഷ്ഠിച്ചത്. സമരം ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കെ.പി..സി .സി മാദ്ധ്യമസമിതി അംഗം അനിൽബോസ്, ഡി.സി.സി ഭാരവാഹികളായ ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, വി.ഷുക്കൂർ, ടി.വി.രാജൻ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ എന്നിവർ സംസാരിച്ചു.