ആലപ്പുഴ: ജില്ലയുടെ വടക്കൻ പ്രദേശത്ത് കൊവിഡ് ആശുപത്രി ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ,മന്ത്രിമാരായ ജി.സുധാകരൻ, പി. തിലോത്തമൻ എന്നിവർക്ക് നിവേദനം നല്കിയെന്ന് ജില്ലാ പ്രസിഡന്റ് സി.എ.അരുൺകുമാറും സെക്രട്ടറി ടി.ടി ജിസ് മോനും അറിയിച്ചു.