അമ്പലപ്പുഴ:കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർ ചെയ്തു വന്ന ജോലികൾ പൊലീസിനെ ഏല്പിക്കുന്നതിനുള്ള സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് ഡോക്‌ടേഴ്‌സ് ഫോർ സോഷ്യൽ ജസ്റ്റിസ് അഭിപ്രായപ്പെട്ടു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സാങ്കേതിക പരിജ്ഞാനവും പ്രവർത്തന പരിചയവും ഉള്ള ആരോഗ്യ പ്രവർത്തകർക്ക് പകരം പൊലീസിനെ ഉപയോഗിക്കുന്നതിലൂടെ നിലവിലെ സാഹചര്യം കൂടുതൽ വഷളാകും. അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ് ഈ തീരുമാനമെന്നതിനാൽ ഇതിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ഡോ.കുര്യൻ ഉമ്മൻ ,ഡോ.എസ്. വി. അരുൺ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.