ആലപ്പുഴ: ഉന്നതവിദ്യാഭ്യാസ രംഗത്തെ സാദ്ധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും എ സി ഇ അക്കാഡമിയുടെ നേതൃത്വത്തിലുള്ള വെബിനാറിന് തുടക്കമായി. പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കായി സ്പോട്ട് ദി ഫ്യൂച്ചർ എന്ന പേരിലാണ് പരിപാടി .

പത്താം തിയതി വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ 15 പ്രമുഖർ ക്ലാസുകളെടുക്കും. ഉദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ.സാബു തോമസ് നിർവഹിച്ചു. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ കെ.വി.സുധാകരൻ മാദ്ധ്യമരംഗത്തെ സാദ്ധ്യതകളെക്കുറിച്ചും, കേരള യൂണിവേഴ്സിറ്റി ജോയിന്റ് ഡയറക്ടർ ഡോ.ഇ.ഷാജി ഉന്നതവിദ്യാഭ്യാസ രംഗത്ത് ലഭിക്കുന്ന സ്കോളർഷിപ്പുകളെക്കുറിച്ചും വിവരിച്ചു. വരും ദിവസങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസം, സോഷ്യൽ സയൻസ്, വിമാന സാധ്യതകൾ, മെഡിസിൻ, സൈനിക അർദ്ധ സൈനിക വിഭാഗം, കൊമേഴ്സ്, മാനവിക വിഷയങ്ങൾ, കൃഷി, ഫിഷറീസ് അനുബന്ധം, സാഹിത്യം, കല, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളെ പരാമർശിക്കുന്ന ക്ലാസുകളുണ്ടാവും. ഗൂഗിൾ മീറ്റിലും, യൂ ടൂബിലും ക്ലാസുകൾ തത്സമയം കാണാനും സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്.