ആലപ്പുഴ : 2020-2021 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 01.04.2018 മുതൽ 31.03.2020 വരെയുള്ള സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം. കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളു. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞുകിട്ടുന്ന പ്രിന്റ് ഔട്ടും കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കളർ പകർപ്പും സ്വന്തം ഇ മെയിലിൽ നിന്നും sqaalpy2020@gmailൽcom എന്ന ഇ മെയിലിലേയ്ക്ക് അയക്കണം. ഈ സ്കോർ കാർഡ് ഉപയോഗിച്ച് പ്ലസ് വൺ ഓൺലൈൻ സ്പോർട്സ് ക്വാട്ട അപേക്ഷ http://sports.hscap.kerala.gov.in/ എന്ന സൈറ്റിൽ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 17. വിശദ വിവരങ്ങൾക്ക് :. 0477 2253090,​ 9447505598,​ 9946448634,​ 9074712668.