എടത്വാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരൻ തിരുവല്ല കറ്റോട് മഞ്ചാടി തെക്കുംമുറിയിൽ ജിജി ചാക്കോയുടെ മകൻ ജുബിനോ (20) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ഓടെ തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപമായിരുന്നു അപകടം. ജുബിനോ സഞ്ചരിച്ച പൾസർ ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. മറ്റ് ബൈക്കുകളിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: അശ്വതി (കൊച്ചുമോൾ). താലന്ത് ഏകസഹോദരനാണ്. സംസ്കാരം പിന്നീട്.