jubino

എ​ട​ത്വാ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റിൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈക്ക് യാത്രക്കാരൻ തി​രു​വ​ല്ല ക​റ്റോ​ട് മ​ഞ്ചാ​ടി തെ​ക്കും​മു​റി​യിൽ ജി​ജി ചാ​ക്കോ​യു​ടെ മ​കൻ ജു​ബി​നോ (20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ലർ​ച്ചെ 4.30​ഓ​ടെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്​ഷ​ന് സ​മീപമായി​രു​ന്നു അ​പ​ക​ടം. ജു​ബി​നോ​ സഞ്ചരിച്ച പൾസർ ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി വൈ​ദ്യു​തി പോ​സ്റ്റിൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. മറ്റ് ബൈക്കുകളിൽ ഒപ്പമുണ്ടായിരുന്ന സു​ഹൃ​ത്തു​ക്കൾ ഉടൻ തന്നെ തി​രു​വ​ല്ലയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വൻ ര​ക്ഷി​ക്കാനായി​ല്ല. മാ​താ​വ്: അ​ശ്വ​തി (കൊ​ച്ചു​മോൾ). താ​ല​ന്ത് ഏകസഹോദരനാണ്. സം​സ്​കാ​രം പി​ന്നീ​ട്.