മാന്നാർ : എസ് .എൻ. ഡി. പി യോഗത്തെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആക്ഷേപിച്ചു എന്നാരോപിച്ച് കെ.വി.സുരേഷ് കുമാർ,സന്തോഷ് കുമാർ, അനിമോൻ,സുരേഷ് കുമാർ എന്നിവർക്കെതിരെ മാന്നാർ പൊലീസിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതി വ്യക്തിവിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഭാരവാഹികൾ അറിയിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒരു കമ്മിറ്റി അംഗം ഈ പരാതി നൽകിയത്. ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ സംഘടനാ പ്രവർത്തനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പരാതികൾ കെട്ടിച്ചമക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരെ മോശക്കാരാക്കാൻ നടത്തുന്ന നീക്കം മാത്രമാണിതെന്നും യൂണിയൻ ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.