അരൂർ: അരൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 9​ാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരൂർ നിയോജകമണ്ഡലം കമ്മിറ്റി തിരുമാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോണിൽ മൈക്രോസോൺ മാത്രം ഒഴിവാക്കി വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം. സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് കടകൾ തുറക്കുമ്പോൾ പൊലീസ് നടപടി ഉണ്ടായാൽ അരൂർ നിയോജകമണ്ഡലത്തിലെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ അടക്കം മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനും യോഗം തീരുമാനിച്ചു. ഓണക്കാല സീസണിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത് .ആത്മഹത്യാ വക്കിൽ എത്തിനിൽക്കുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങൾ അധികാരികൾ ഗൗരവത്തോടെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് യു.സി. ഷാജി അദ്ധ്യക്ഷനായി. കെ.എസ്. സോമസുന്ദരം,, ടി.ഡി.പ്രകാശൻ, ജി. അജിത്ത് , സലാം എരമല്ലൂർ, ചിദംബരൻ , കെ.എൻ. പ്രകാശൻ,തുടങ്ങിയവർ സംസാരിച്ചു.