ചാരുംമൂട്: ശക്തമായ മഴയിലും തുടർന്നു വീശിയടിച്ച കാറ്റിലും പെട്ട് അക്കേഷ്യ മരം നിലംപതിച്ചു. നൂറനാട് മറ്റപ്പള്ളി കരിമാൻക്കാവ് ക്ഷേത്രത്തിനു സമീപം കെഐപി കനാൽ റോഡിലേക്കാണ് വീണത്. ഇതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അടൂർ ഫയർഫോഴ്സ് സംഘം മരം മുറിച്ചു മാറ്റി. ഫയർ ലീഡ് ഓഫീസർ റജികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയർമാൻമാരായ അനിൽകുമാർ, അഖിൽ ഘോഷ്, പ്രശാന്ത്, പ്രസന്നൻ, അജയ് കുമാർ എന്നിവരും ഉണ്ടായിരുന്നു.