ആലപ്പുഴ: ട്രഷറി തട്ടിപ്പ് ഉൾപ്പെടെ കഴിഞ്ഞ നാലര വർഷത്തെ ധനകാര്യ വകുപ്പിന്റെ വീഴ്ചകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. പ്രളയ ഫണ്ട് ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ ധനകാര്യ വകുപ്പ് പ്രതിക്കൂട്ടിലാണ്. എല്ലാ കേസുകളിലും പ്രതികളെ സംരക്ഷിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കുന്നയുകൊണ്ടാണ് തട്ടിപ്പുകൾ ആവർത്തിക്കുന്നത്. തന്റെ വകുപ്പിലുണ്ടായ തട്ടിപ്പുകൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് മന്ത്രിയ്ക്ക് രക്ഷപ്പെടാൻ കഴിയില്ല. വീഴ്ചകളുടെ ഉത്തരവാദിത്വം മന്ത്രി തോമസ് ഐസക്ക് ഏറ്റെടുക്കണമെന്നും ലിജു ആവശ്യപ്പെട്ടു.