അമ്പലപ്പുഴ : ആർ.ഒ പ്ളാന്റിൽ നിന്ന് കുടിവെള്ളം ശേഖരിച്ച് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു. പുറക്കാട് തൈച്ചിറ പടിഞ്ഞാറെ വീട്ടിൽ ഗ്രിഗറി (65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 4.30 ഓടെ ദേശീയ പാതയിൽ പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു അപകടം.ഗ്രിഗറി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഗ്രിഗറിയെ നാട്ടുകാർ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ : മോളി.മക്കൾ: ബിപിൻ, സിബിൻ, എബിൻ.മരുമക്കൾ:അനിത.