ഓച്ചിറ: വീടിന്റെ നിർമ്മാണ ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വലിയകുളങ്ങര ചിറയിൽ രഘുനാഥനാണ് (57) മരിച്ചത്. പുതുപ്പള്ളി കുന്നേത്ത് തറയിൽ കുടുംബാംഗമാണ്. ഇന്നലെ രാവിലെ 9.30 ന് മേമനയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളിൽ ട്യൂബ് ലൈറ്റ് കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊവിഡ് സ്രവ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശോഭനാദേവി. മക്കൾ: രജനീഷ് (ബിവറേജസ് കോർപ്പറേഷൻ, കറ്റാനം), രാജി. മരുമക്കൾ: ആരതി, രാജേഷ്.