പല്ലന: പാൽ അളക്കുന്ന കർഷകർക്കുള്ള ജില്ലാ പഞ്ചായത്തിന്റെ റിവോൾവിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം കുമാരകോടി ക്ഷീരസംഘത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം രാജേഷ് വി. അദ്ധ്യക്ഷത വഹിച്ചു. സി.വി.രാജീവ്, ഗോപി, മോഹനൻ, ഷാജി, സുരേന്ദ്രൻ, ഷൈലജ, രാജമ്മ, മായ എന്നിവർ സംസാരിച്ചു. സംഘത്തിൽ പാൽ അളക്കുന്ന കർഷകന് പശുവിനെ വാങ്ങാൻ നാല്പതിനായിരം രൂപ പലിശരഹിതമായി നൽകുന്ന പദ്ധതിയാണ് ഇത്.