muslim-jamaath

മാന്നാർ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുരട്ടിക്കാട് തുണ്ടിയിൽ റിസ് വാനെ കേരള മുസ്ലിം ജമാഅത്ത് മാന്നാർ യൂണിറ്റ് അനുമോദിച്ചു.

ഹാജി പി.എ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ ഷിബു രാജൻ വിജയിക്ക് ഉപഹാരം നൽകി. കെ.എ അബദുൽ അസീസ്, ഷാജി കല്ലംപറമ്പിൽ, ജുനൈദ് സേഠ്, ഹനീഫ മൂലയിൽ, ഹസൻ ബാഖഫി, കെ.എ കരീം,

ഹസൻ അമ്മാനൂർ, ഖാലിദ് പടിപ്പുരയ്ക്കൽ, ബഷീർ പാലക്കീഴിൽ എന്നിവർ സംബന്ധിച്ചു.