road

മാന്നാർ: മാന്നാർ പഞ്ചായത്ത് - കോട്ടയ്ക്കൽ കടവ് റോഡ് തകർന്നു. പഞ്ചായത്ത് പടിക്കൽ നിന്നും ആരംഭിച്ചു കുരട്ടിക്കാട് ആംബുലൻസ് പാലം വഴി പരുമല ആശുപത്രി, പരുമല പള്ളി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. പൈനുംമൂട് ജംഗ്ഷന് സമീപം റോഡിലെ മെറ്റൽ ഇളകി, വെള്ളക്കെട്ടും രൂപപ്പെട്ടു. ഏറെ നാളായി റോഡ് നവീകരിച്ചിട്ട്. വളരെ തിരക്കേറിയ ഈ റോഡ് ടാറിട്ട് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .