അമ്പലപ്പുഴ:യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ രണ്ട് പ്രതികൾ കൂടി പുന്നപ്ര പൊലീസിന്റെ പിടിയിലായി. തിരുവമ്പാടി പുത്തൻ പറമ്പിൽ സുരേഷ് (32), തയ്യിൽ വീട്ടിൽ ഫിലിപ്പ് (24) എന്നിവരെയാണ് പുന്നപ്ര സി.ഐ പി.വി.പ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം പുന്നപ്ര കറുകപറമ്പിൽ അഖിൽ (24)പിടിയിലായിരുന്നു.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.ഞായറാഴ്ച രാത്രിയിലാണ് ഇരവുകാട് പഞ്ഞിക്കാരൻ പറമ്പിൽ സഞ്ജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളിയത്. ഇയാളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സഞ്ജു കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.