കുട്ടനാട് : ദുരൂഹ സാഹചര്യത്തിൽ വഴിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി വെള്ളിത്തറ കരുണാകരന്റെമകനും പെയിന്റിംഗ്‌തൊഴിലാളിയുമായ രതീഷ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം
അയൽവാസിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ രതീഷിനെ വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പാമ്പു കടിച്ചതാണെന്ന് സംശയിക്കുന്നു. രതീഷിന്റെ സംസ്കാരം പിന്നീട്. മാതാവ് : ശാരദ.