കായംകുളം: കൃഷ്ണപുരം ഗവ യു.പി സ്കൂളിലെ ഓൺലൈൻ ക്ലാസ്‌ കാണുന്നതിന് ബുദ്ധിമുട്ടുള്ള എട്ട് കുട്ടികൾക്ക്‌ ലയൺസ്‌ ക്ലബ്‌ ഒഫ് ട്രിവാൻഡ്രം മജെസ്റ്റിയുടെ ആഭിമുഖ്യത്തിൽ ടെലിവിഷൻ വിതരണം ചെയ്തു.

എസ്.എം.സി ചെയർമാൻ എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ ഗിരീഷ്, ഹേമന്ത്, ഡിസ്ട്രിക് ലിയോ കോ ഓഡിനേറ്റർ രാജേഷ് കുമാർ, ഡോ.കണ്ണൻ, ക്ലബ്‌ പ്രസിഡന്റ് വിനോദ് വിശ്വ, സെക്രട്ടറി രാജീവ്‌ കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സായിദാ ബീവി,വാർഡ് കൗൺസിലർ ഓമന അനിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി സുൽത്താന എന്നിവർ പങ്കെടുത്തു.