കായംകുളം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സേവ് കേരള സ്പീക്ക് അപ് കാമ്പയിന്റെ ഭാഗമായി കെ.പി.സി.സി സെക്രട്ടറി അഡ്വ: എ. ത്രിവിക്രമൻതമ്പി കായംകുളം കോൺഗ്രസ് ഭവനിൽ സത്യാഗ്രഹ സമരം നടത്തി.
മുൻ പി.എസ്.സി അംഗം അഡ്വ: തോമസ് എം മാത്തുണ്ണി ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഇ. സമീർ, എൻ. രവി ,അഡ്വ: എസ്. അബ്ദുൽനാസർ, അഡ്വ: ശ്രീജിത് പത്തിയൂർ, കെ.പുഷ്പദാസ്, എം. വിജയ് മോഹൻ,അഡ്വ: പി.ജെ. അൻസാരി,തണ്ടളത്ത് മുരളി എന്നിവർ പ്രസംഗിച്ചു.