അമ്പലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാന നഷ്ടമുണ്ടായ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ഓണക്കിറ്റും ഭക്ഷ്യ അനുബന്ധ മേഖലയിലുള്ളവർക്കും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യ സംസ്കരണ വിപണന തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് ജില്ലയിലെ 3500 ഓളം മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് മാത്രമാണ് ലഭിച്ചത്. മത്സ്യബന്ധനത്തിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻ വലിക്കുന്ന ഘടത്തിൽ മത്സ്യ സംസ്കരണ വിപണന രംഗത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലെടുക്കുന്നതിന് അനുമതി നൽകണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് കെ . കെ. ദിനേശനും ജനറൽ സെക്രട്ടറി യു. രാജുമോനും സർക്കാരിനോട് ആവശ്യപ്പെട്ടു.