അമ്പലപ്പുഴ:അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കണ്ടെയിൻമെന്റ് സോണായ പതിനെട്ടാം വാർഡിൽ,വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിവിതരണം നടത്തി. ഡി. സി .സി .മെമ്പർ എ.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് .പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം യു .എം. കബീർ, ഗ്രാമപഞ്ചായത്ത് അംഗം എസ് .രാജേശ്വരി,വി. രഘുനാഥൻ,മുഹമ്മദ് കുഞ്ഞ്,എച്ച് .ഹനീഫ രാജേഷ് സഹദേവൻ,ഹസൻപങ്ങാമഠം,ഉണ്ണി കൊല്ലമ്പറമ്പ്, നിസാർ വെള്ളാപ്പള്ളി,,ടി .നസീബ്,ജയേഷ് സിയാദ് അലി, തൻസീർ,എന്നിവർ പ്രസംഗിച്ചു.