ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ മംഗലം ഹയർ സെക്കന്ററി സ്കൂളിൽ ക്രമീകരിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് ശുചീകരണ പ്രവർത്തനത്തിന് സന്നദ്ധരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 10ന് വൈകിട്ട് 3ന് മുൻപ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ:0479 2488240.