കറ്റാനം: സ്വർണ്ണ കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കെ പി.സി സി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൺ എബ്രഹാം കറ്റാനം കോൺഗ്രസ് ഓഫീസിൽ സത്യാഗ്രഹം അനുഷ്ഠിച്ചു. 'സേവ് കേരള, സ്പീക്ക് അപ്പ്' കാമ്പയിൻ' ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ഭാരവാഹികളായ അഡ്വ.പി.സ് ബാബുരാജ്, പത്തിയൂർ നാസർ, രാജൻ ചെങ്കിളിൽ, എസ്.അബ്ദുൾ നാസർ, ശ്രീജിത്ത് പത്തിയൂർ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് എം മാത്തുണ്ണി , ഭരണിക്കാവ് പഞ്ചായത്ത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ ഭരണിക്കാവ് ഗോപൻ, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി എം ജോർജ് കുട്ടി, കറ്റാനം മനോഹരൻ, സൽമാൻ പൊന്നേറ്റിൽ, മുഹമ്മദ് ഇക്ബാൽ, പ്രേം പ്രസാദ്, ടി രാജൻ, മഠത്തിൽ ഷുക്കൂർ, ബോബി വർഗീസ് ഇർഷാദ് തുണ്ടുപറമ്പിൽ ,കട്ടച്ചിറ താഹ, ടി. മധു, കെ.ശശി, കറ്റാനം ജയചന്ദ്രൻ ,അഡ്വ.പി.സി റെഞ്ചി, അവിനാശ് ഗംഗൻ എം.ആർ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.