തുറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 10,000 കുടുംബങ്ങൾക്ക് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്യുകയാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എൻ.സജി. കൊവിഡ് വ്യാപന ഭീതി നില നിൽക്കുന്ന പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ പഞ്ചായത്തുകളിലാണ് സ്വന്തം ചെലവിൽ മരുന്ന് വിതരണം ചെയ്യുന്നത്. ചോറ്റാനിക്കരയിലെ ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജ്, മറ്റ് ഹോമിയോ ഡോക്ടർമാർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി . റെസിഡന്റ് അസോസിയേഷനുകളെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ചു എല്ലാ വീടുകളിലും പ്രതിരോധ മരുന്ന് എത്തിച്ചു നൽകും. താല്പര്യമുള്ളവർ 9446310888 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ മതിയാകും. കുത്തിയതോട് പഞ്ചായത്തിലെ മഹാത്മാഗാന്ധി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം.എസ്. എസ്.പിള്ളയ്ക്ക് മരുന്ന് നൽകി എൻ.സജി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.വി.കൃഷ്ണകുമാർ, പി.കെ. ഷാഹുൽ ഹമീദ് , ബിന്ദു ഷാബു എന്നിവർ പങ്കെടുത്തു.