മാരാരിക്കുളം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി 9ന് പുലർച്ചെ 5.50 മുതൽ 6.20വരെ നടക്കും.വരും വർഷത്തെ കാർഷിക നിറസമൃദ്ധി ഐശ്വര്യ പൂർണ്ണമാക്കുവാൻ ആദ്യത്തെ വിളവെടുപ്പ് ഭഗവാന് സമർപ്പിയ്ക്കുന്ന ചടങ്ങാണ് നിറപുത്തരി.അരയാലില,മാവില, നെല്ലിയില,ഇല്ലിയില,ദശപുഷ്പങ്ങൾ എന്നിവ ചേർത്ത് കെട്ടിയ നെൽകതിർകറ്റകൾ ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി ശങ്കരൻ നമ്പൂതിരി, കീഴ്ശാന്തി അനീഷ്ശാന്തി എന്നിവർ തലയിലേന്തി വാദ്യമേള അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് അരിമാവ് കൊണ്ട് അലങ്കരിച്ച നമസ്‌ക്കാര മണ്ഡപത്തിൽ സമർപ്പിക്കും.തീർത്ഥം തളിച്ച് മഹാലക്ഷ്മി പൂജ ചെയ്ത് ആദ്യ നിറകതിർ ക്ഷേത്രത്തിൽ സമർപ്പിക്കും . തുടർന്ന് ഉപദേവതാലയങ്ങളിലും നിറകതിർ സമർപ്പിക്കും.നിറപുത്തരി ദിനത്തിൽ പതിവ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പുലർച്ചെ 4.30 ന് നട തുറക്കുകയും രാവിലെ 6.30 ന് നടയടയ്ക്കുന്നതും വൈകിട്ട് 5.30ന് നടതുറക്കുന്നതുമാണെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾളെന്നും സബ് ഗ്രൂപ്പ് ഓഫീസർ പി.ടി.കൃഷ്ണകുമാരി അറിയിച്ചു.