ആലപ്പുഴ: പ്രമുഖ ആയുർവേദ ഭിഷഗ്വരനും വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ആയിരുന്ന അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസിന്റെ നിര്യാണത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു.അദ്ദേഹത്തിന്റെ വിയോഗം ആയുർവേദ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് എ.എച്ച്.എം.എ ജില്ല പ്രസിഡന്റ്‌ ഡോ.രവികുമാർ കല്യാണിശ്ശേരിൽ അനുസ്‌മരിച്ചു.