കായംകുളം: കായംകുളം നിയോജക മണ്ഡലത്തിൽ ഇന്നലെ അഞ്ച് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിൽ രണ്ട് പേർക്കും കണ്ടല്ലൂർ, ദേവികുളങ്ങര, കൃഷ്ണപുരം പഞ്ചായത്തുകളിൽ ഒരാൾക്ക് വീതം.
നഗരസഭ നാൽപതാം വാർഡിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയും ഇരുപതാം വാർഡിൽ വിദേശത്തു നിന്നുമെത്തിയ ആൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മണ്ഡലത്തിലെ രണ്ടു പേർക്കാണ് രോഗം ഭേദമായത്. ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരാൾക്കും, കണ്ടല്ലൂർ പഞ്ചായത്തിലെ ഒരാൾക്കും ആണ് രോഗം ഭേദമായത്. ഇതുവരെ 226 പേർക്കാണ് മണ്ഡലത്തിൽ കോവിഡ് സ്ഥിരീകരിച്ചത് അതിൽ 154 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്, ഇപ്പോൾ ചികിത്സയിലുള്ളത് 72 പേരാണ്. മണ്ഡലത്തിലെ കണ്ടെയ്ൻമെന്റ് സോണുകൾ ചെട്ടികുളങ്ങര പഞ്ചായത്തിലെ 1, 2,3,21 വാർഡുകൾ, കായംകുളം നഗരസഭ വാർഡ് 4,9.ഇവയാണ്.