ഹരിപ്പാട്: കയറുപിരി ഷെഡിന് മുകളിൽ മരം വീണു. കാർത്തികപ്പള്ളി മഹാദേവികാട് കല്ലേറിൽ കിഴക്കതിൽ പ്രകാശന്റെ വീട്ടിലെ കയറു പിരി ഷെഡാണ് ഇന്നലെ രാവിലെ ആറുമണിയോടെ മരം വീണ് തകർന്നത്. ഈ സമയം പ്രകാശിന്റെ ഭാര്യ പ്രേമ ഇതിനുള്ളിൽ കയർ പിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടു. സമീപത്തെ വീട്ടിൽ നിന്ന തേക്ക് മരമാണ് ഷെഡിന് മുകളിലേക്ക് വീണത്.