fdz

ഹരിപ്പാട്: ബുധനാഴ്ച രാത്രിയും വ്യാഴാാഴ്ച രാവിലെയുമായി വീശിയിടി​ച്ചകാറ്റിലും മഴയിലും ചിങ്ങോലിയിലും മുതുകുളത്തും നാശ നഷ്ടം. ചിങ്ങോലി പേരാത്ത് ബാബുവർഗീസിന്റെ വീടിന്റെ മുകളിലേക്ക് മരം വീണു. വീടിന്റെ ഓടിട്ട ഭാഗം ഭാഗികമായി തകർന്നു. പാരപ്പറ്റിനും വാർക്കഭാഗത്തും കേടുപാടുണ്ട്. വീട്ടിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ചിങ്ങോലി തോണിപ്പുരക്കൽ എൽസി യുടെ വീടിന്റെ മുകളിലും മരം വീണു. വീടിന്റെ മേൽക്കൂരയ്ക്ക് കേടുപാടുണ്ടായി. മുതുകുളം തെക്ക് തേജസിൽ മോഹനന്റെ വീടിന് മുകളിലേക്കും മരം പിഴുതുവീണു. ഇവിടെയും വീടിന് നാശമുണ്ട്. പലയിടങ്ങളിലും വാഴയുൾപ്പെടെയുളള കൃഷികൾ നശിച്ചു. കാറ്റിൽ പ്രദേശത്ത് വ്യാപകമായി വൈദ്യുതി ബന്ധവും തകരാറാലായി. ചൂളത്തെരുവിന് കിഴക്ക്, വാരണപ്പളളിൽ പടിഞ്ഞാറ്, ചിങ്ങോലി ചിങ്ങനല്ലൂർ സ്‌കൂളിന് പടിഞ്ഞാറ്, പേരാത്ത് മുക്കിന് കിഴക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി കമ്പിക്ക് മുകളിലേക്ക് മരം വീണു. ഒട്ടേറെയിടങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് കമ്പികൾ പൊട്ടി. ചിലയിടങ്ങളിൽ വൈദ്യുതി തൂണുകളും പിഴുതു വീണു.