ചേർത്തല: പ്രാർത്ഥന ഫലിച്ചു.വേദനകളില്ലാതെ അൻവിത ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. നഗരസഭ 24ാം വാർഡിൽ മുണ്ടുവെളി വിനീത് വിജയൻ- ഗോപിക ദമ്പതികളുടെ ഇളയ മകൾ രണ്ട് വയസുകാരി അൻവിത കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിനോ ബ്ലാസ്റ്റോമ എന്ന കാൻസറിന് ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ അസുഖം ഭേദമായ സ്ഥിതിയിലാണെന്നും ലേസറിന്റെയും കീമോയുടെയും വേദനയില്ലാതെ തിരികെ നാട്ടിലേക്ക് തിരിച്ചുവെന്നുമുള്ള സന്തോഷവാർത്ത അച്ഛൻ വിനീതാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഹൈദരാബാദിലെ എൽ.വി പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായിരുന്നു ചികിത്സ. .മൂന്ന് മാസത്തിന് ശേഷമാണ് അടുത്ത പരിശോധന. പുതിയ ട്യൂമറുകൾ ഉണ്ടായില്ലെങ്കിൽ കുഞ്ഞ് പൂർണമായും രോഗത്തിൽ നിന്ന് മുക്തയാകും.