പൂച്ചാക്കൽ : ശക്തമായ കാറ്റിലും മഴയിലും അരൂക്കുറ്റി ഗവ:യു .പി .സ്ക്കൂൾ കെട്ടിടത്തിലേക്ക് മരം വീണ് കമ്പ്യൂട്ടർ ലാബ് പൂർണമായും സയൻസ് ലാബ് ഭാഗികമായും തകർന്നു. ഒമ്പത് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും മുറിയിലെ വൈദ്യുതി സംവിധാനവും തകർന്നിട്ടുണ്ട്.. ഫർണിച്ചറുകൾക്കും കേടുപാട് സംഭവിച്ചു.
കുട്ടികൾക്കുള്ള കിറ്റു വിതരണം നടക്കുന്നതിനിടെയാണ് അപകടം നടന്നത്. അദ്ധ്യാപകരും മറ്റു ജീവനക്കാരും മറ്റൊരു കെട്ടിടത്തിലായതിനാൽ ദുരന്തം ഒഴിവായി.കെട്ടിടത്തിന്റെ കേടുപാടുകൾ തീർക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം പി.എസ്.ബാബു അറിയിച്ചു.