ambala

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്ന് വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കലമറ്റത്തിൽ ഹൗസിൽ മനേഷ് (37) ആണ് മരിച്ചത്. 2017 ഫെബ്രുവരി 14 ന് പുന്നപ്ര കളിത്തട്ട് ജംഗ്ഷന് തെക്കുവശം റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. തലച്ചോറിന് ഗുരുതര ക്ഷതമേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെയും ചികിത്സക്കു ശേഷം വീട്ടിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 2 വർഷമായി എഴുന്നേറ്റു നടക്കുവാൻ പോലും കഴിയാതെ ഒരേ കിടപ്പിലായിരുന്നു. പുന്നപ്രയിൽ ഒരു മത്സ്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ :ഡാമിയാന പീറ്റർ വിയാനി.മക്കൾ :സ്മിജോ, സ്മില.