ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ രണ്ടു ദിവസമായി തുടരുന്ന കടലാക്രമണം ഇന്നലെ കൂടുതൽ ശക്തമായി. പെരുമ്പള്ളി റോഡ് പൂർണമായും തകർന്നു. നല്ലാണിക്കൽ ഉണിശ്ശേരി ക്ഷേത്രത്തിനു സമീപം നിരവധി തെങ്ങുകൾ തിരയിൽപ്പെട്ട് കടപുഴകി. നല്ലാണിക്കൽ ജിയോ ബാഗ് സ്ഥാപിച്ച ചില ഭാഗങ്ങളിലെ കടൽത്തിയും തകർന്നിട്ടുണ്ട്. ആറാട്ടുപുഴ ബസ്സ്റ്റാൻഡിന് വടക്കുവശംവും ശക്തമായ കടലേറ്റം ഉണ്ടായി. പല ഭാഗങ്ങളിലും തീരദേശ റോഡ് കവിഞ്ഞു കടൽവെള്ളം കിഴക്കോട്ട് ശക്തിയായി ഒഴുകി.