thomas

മാന്നാർ: ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് മാന്നാറി​ൽ വീടുകൾക്ക് നാശം. മാന്നാർ പഞ്ചായത്ത്

നാലാം വാർഡിൽ നാൽപത്തിയഞ്ച് ഭാഗം പാവുക്കര മൂത്താമഠത്തിൽ തോമസുകുട്ടി, പാവുക്കര അശ്വനി ഭവനത്തിൽ ടി.പി കോശിഎന്നി​വരുടെ വീടുകൾക്ക് മുകളി​ൽ മരങ്ങൾ കടപുഴകി വീണ് മേൽക്കൂരകൾ തകർന്നു.

പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശമുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണു കൂടുതൽ നാശം.

പലേടത്തും വൈദ്യുത കമ്പികൾ പൊട്ടി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.

മാന്നാർ ടൗണിലെ ഏതാനും കടകളുടെ ബോർഡുകളും ഷീറ്റുകളും ഇളകി വീണും നാശനഷ്മുണ്ട്.