sudheer

പൂച്ചാക്കൽ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പാണാവള്ളി സ്വദേശികൾ ഇന്നലെ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണാവള്ളി പതിനൊന്നാം വാർഡിൽ അകത്തൂട്ട് വീട്ടിൽ പി.സുധീർ (63), എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണാവള്ളി അഞ്ചാം വാർഡ് പൊന്നരേഴത്ത് പുരുഷോത്തമൻ ( 84 ) എന്നിവരാണ് മരിച്ചത്. സുധീറിന്റെ സംസ്കാരം ഇന്ന് നടക്കും.. ഭാര്യ: ശോഭ. മക്കൾ: സുജിത്ത്, സുനീഷ്. മരുമക്കൾ: പ്രിയങ്ക, രേഷ്മ .

പുരുഷോത്തമൻ കഴിഞ്ഞ ഇരുപതുദിവസത്തോളമായി ചികിത്സയിലായിരുന്നു. പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ നടത്തിയത്. മക്കളായ വിജയമ്മയും അനിൽകുമാറും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. പുരുഷോത്തമന്റെ സംസ്കാരം ഇന്ന് . ഭാര്യ: പരേതയായ സുഭാഷിണി. മറ്റ് മക്കൾ: ഗീത, അജയകുമാർ, അജിത. മരുമക്കൾ: പരേതനായ ലക്ഷ്മണൻ, പുഷ്ക്കരൻ, സനിത, പ്രകാശൻ, നിഷ.